ഷഹബാസ് വധം; പ്രതികളെ ജുവനൈല്‍ ഹോമില്‍ത്തന്നെ പരീക്ഷ എഴുതിപ്പിക്കും
Monday, March 3, 2025 8:38 AM IST
കോഴിക്കോട്: പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. ഇവരെ വെളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ത്തന്നെ പരീക്ഷ എഴുതിപ്പിക്കും.
നേരത്തേ ഇവര്‍ പഠിച്ച സ്കൂളില്‍ പരീക്ഷ എഴുതിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷാകേന്ദ്രം മാറ്റുകയായിരുന്നു. ഇവര്‍ സ്കൂളില്‍ പരീക്ഷ എഴുതാനെത്തുന്ന സാഹചര്യത്തില്‍ മറ്റ് കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
ട്യൂഷന് സെന്ററിലെ യാത്രയയപ്പിലുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്. സംഭവത്തിൽ അറസ്റ്റിലായ അഞ്ചുവിദ്യാര്‍ഥികളും വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍ഡിൽ കഴിയുകയാണ്.