ലൊ​സാ​ഞ്ച​ല​സ്: ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ളെ ഓ​സ്ക​റി​ലേ​യ്ക്ക് അ​ടു​പ്പി​ച്ച ഏ​ക ചി​ത്രം അ​നു​ജ​യ്ക്ക് നി​രാ​ശ. ലൈ​വ് ആ​ക്ഷ​ൻ ഷോ​ർ​ട്ട് ഫി​ലിം വി​ഭാ​ഗ​ത്തി​ൽ നാ​മ​നി​ർ​ദേ​ശം നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ സാ​ന്നി​ധ്യ​മു​ള്ള അ​നു​ജ. എ​ന്നാ​ൽ ചി​ത്ര​ത്തി​ന് പു​ര​സ്കാ​രം ല​ഭി​ച്ചി​ല്ല. ഐ ​ആം നോ​ട്ട് എ ​റോ​ബോ​ർ​ട്ട് എ​ന്ന ചി​ത്ര​ത്തി​നാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

സു​ചി​ത്ര മ​ട്ടാ​യി, ആ​ദം ജെ ​ഗ്രേ​വ്സ് എ​ന്നി​വ​ർ ചേ​ർ​ന്നൊ​രു​ക്കി​യ ഹ്ര​സ്വ ചി​ത്ര​മാ​ണ് ‘അ​നു​ജ’. ഇ​ന്ത്യ​ൻ വേ​രു​ക​ളു​ള്ള ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യാ​ണ് സു​ചി​ത്ര മ​ട്ടാ​യി. ബാ​ല​വേ​ല പ്ര​മേ​യ​മാ​ക്കി​യ ഹ്ര​സ്വ​ചി​ത്ര​മാ​യ അ​നു​ജ ഡ​ൽ​ഹി​യി​ലെ വ​സ്ത്ര നി​ർ​മാ​ണ ശാ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​ൻ​പ​ത് വ​യ​സു​കാ​രി​യു​ടെ ക​ഥ​യാ​ണ് പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​വാ​ര്‍​ഡ് കീ​റ​ൻ ക​ൾ​ക്കി​ന്‍ സ്വ​ന്ത​മാ​ക്കി. ദ ​റി​യ​ല്‍ പെ​യി​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​മാ​ണ് കീ​റനെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. എ​മി​ലി​യ പെ​ര​സി​ലൂ​ടെ സോ​യി സ​ൽ​ദാ​ന മി​ക​ച്ച സ​ഹ​ന​ടി​യാ​യി. റോ​ബ​ര്‍​ട്ട് ബ്രൗ​ണി ജൂ​ണി​യ​റാ​ണ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. മി​ക​ച്ച ആ​നി​മേ​റ്റ‍​ഡ് ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം ഫ്ലോ ​എ​ന്ന ചി​ത്രം നേ​ടി.



മി​ക​ച്ച ആ​നി​മേ​റ്റ​ഡ് ഷോ​ര്‍​ട്ട് ഫി​ലി​മി​നു​ള്ള പു​ര​സ്കാ​രം ഇ​റാ​നി​ൽ നി​ന്നു​ള്ള ദ ​ഷാ​ഡോ ഓ​ഫ് സൈ​പ്ര​സ് എ​ന്ന ചി​ത്രം സ്വ​ന്ത​മാ​ക്കി. മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​ര​ത്തി​നു​ള്ള ഓ​സ്ക​ർ നേ​ടു​ന്ന ആ​ദ്യ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യി പോ​ൾ ടേ​സ്‌​വെ​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ചു.

മി​ക​ച്ച ഒ​റി​ജി​ന​ല്‍ തി​ര​ക്ക​ഥ​യ്ക്കു​ള്ള പു​ര​സ്കാ​രം അ​നോ​റ​യു​ടെ ര​ച​ന ന​ട​ത്തി​യ ഷോ​ണ്‍ ബേ​ക്ക​റി​ന് ല​ഭി​ച്ചു. ദ ​സ​ബ്സ്റ്റ​ന്‍​സ് മി​ക​ച്ച മേ​യ്ക്ക​പ്പ് ഹെ​യ​ര്‍ സ്റ്റെ​ലി​സ്റ്റ് അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി.



മി​ക​ച്ച എ​ഡി​റ്റ​റി​നു​ള്ള അ​വാ​ർ​ഡ് ഷോ​ണ്‍ ബേ​ക്ക​റി​ന് ല​ഭി​ച്ചു. അ​നോ​റ എ​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗി​നാ​ണ് അ​ദ്ദേ​ഹ​ത്തെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.​സോ​യി സാ​ൽ​ഡാ​ന​യ്ക്കാ​ണ് മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്കാ​രം. എ​മി​ലി​യ പെ​രെ​സ് എ​ന്ന ചി​ത്ര​ത്തി​നാ​ണ് പു​ര​സ്കാ​രം. മി​ക​ച്ച പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​നു​ള്ള ഓ​സ്കാ​ര്‍ പു​ര​സ്കാ​രം വി​ക്കെ​ഡ് എ​ന്ന ചി​ത്ര​ത്തി​ന് ല​ഭി​ച്ചു.