ഷഹബാസ് വധം; ഒബ്സര്‍വേഷന്‍ ഹോമിന് മുന്നില്‍ പ്രതിഷേധം
Monday, March 3, 2025 7:46 AM IST
കോഴിക്കോട്: പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് എത്തിച്ചാൽ തടയുമെന്ന് കെഎസ്യു. പ്രതികളായ വിദ്യാര്‍ഥികളെ പാര്‍പ്പിച്ച വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിന് മുമ്പില്‍ പ്രതിഷേധിച്ചിച്ച കെഎസ്യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ട്യൂഷന് സെന്ററിലെ യാത്രയയപ്പിലുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്. സംഭവത്തിൽ അറസ്റ്റിലായ അഞ്ചുവിദ്യാര്‍ഥികളും വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍ഡിൽ കഴിയുകയാണ്.
പ്രതികളായ അഞ്ചുപേരുടെയും ജാമ്യാപേക്ഷ തള്ളിയ കോടതി അവര്‍ക്ക് സ്കൂളില്‍വച്ച് എസ്എസ്എല്സിപരീക്ഷയെഴുതാന് അനുമതി നല്‍കിയിരുന്നു.