പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ.ജോര്‍ജ് പി. ഏബ്രഹാം മരിച്ച നിലയില്‍
Monday, March 3, 2025 7:19 AM IST
കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി. ഏബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശേരിക്ക് അടുത്ത് തുരുത്തിശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനാണ്. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഡോക്ടർ ഫാം ഹൗസിൽ എത്തിയത്. തുടർന്ന് സഹോദരനെ പറഞ്ഞയച്ചു.
പിന്നീട് രാത്രി വൈകി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ഡോ.ജോര്‍ജ് പി. ഏബ്രഹാം. 25 വര്‍ഷത്തിനിടയില്‍ 2500ലധികം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)