തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം. രാ​വി​ലെ 9.30ന് ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ആ​രം​ഭി​ക്കും.

ഉ​ച്ച​യ്ക്ക് 1.30 നാ​ണ് ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ തു​ട​ങ്ങു​ക. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 2964 കേ​ന്ദ്ര​ങ്ങ​ളി​ലും, ല​ക്ഷ​ദ്വീ​പി​ലെ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലും, ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഏ​ഴു കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി 4,27,021 വി​ദ്യാ​ർ​ഥി​ക​ൾ റെ​ഗു​ല​ർ വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്.

ഇ​ത്ത​വ​ണ ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ 682 വി​ദ്യാ​ർ​ഥി​ക​ളും, ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ല്‍ 447 പേ​രും പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് 28,358. ഏ​റ്റ​വും കു​റ​വ് കു​ട്ടി​ക​ൾ കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ് 1,893.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ 26ന് ​അ​വ​സാ​നി​ക്കും. 444693 വി​ദ്യാ​ർ​ഥി​ക​ൾ പ്ല​സ്ടു പ​രീ​ക്ഷ​യ്ക്കി​രി​ക്കും. ആ​റാം തീ​യ​തി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങും. 29ന് ​അ​വ​സാ​നി​ക്കും. ഏ​പ്രി​ൽ മൂ​ന്നി​ന് കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ളി​ലാ​യി എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യം തു​ട​ങ്ങും.

സു​ഗ​മ​മ​മാ​യ പ​രീ​ക്ഷ ന​ട​ത്തി​പ്പി​നും, ചോ​ദ്യ​പേ​പ്പ​റു​ക​ളും, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളും സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നും സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.