രഞ്ജി ട്രോഫി: കേരളാ ടീം തിങ്കളാഴ്ച എത്തും; വൻ സ്വീകരണം ഒരുക്കി കെസിഎ
Monday, March 3, 2025 3:15 AM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ റണ്ണർ അപ്പായ കേരള ടീമിന് വൻ സ്വീകരണം ഒരുക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. ടീം തിങ്കളാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും.
കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ ടീമിനെ തിരികെ കൊണ്ടുവരാൻ നാഗ്പൂരിലെത്തി. ഒരു മത്സരം പോലും തോൽക്കാതെയാണ് കേരളം നോക്കൌട്ടിലേക്ക് മുന്നേറിയത്.
പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാര്‍ തുടങ്ങിയ കരുത്തന്മാർക്കെതിര വിജയവും സ്വന്തമാക്കി. ഫൈനലിൽ വിദർഭയോട് സമനില വഴങ്ങിയതോടെയാണ് കേരളത്തിന് കിരീടം നഷ്ടമായത്.
മികച്ച പ്രകടനം പുറത്തെടുത്ത ടീമിനെ അനുമോദിക്കാൻ ചൊവ്വാഴ്ച്ച ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.