ആശാ വർക്കേഴ്സിന്റെ സമരവേദിയിലേക്ക് റെയ്ന്‍കോട്ടും കുടകളുമായി സുരേഷ് ഗോപിയെത്തി
Sunday, March 2, 2025 3:52 PM IST
തിരുവനന്തപുരം: ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഴയത്ത് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും അദ്ദേഹം നല്കി.
തിങ്കളാഴ്ച ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയെ കാണുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരം 21 ദിവസമായിരിക്കുകയാണ്. അതിനിടെ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ ഷീറ്റ് പോലീസ് അഴിപ്പിച്ചതിനെ തുടർന്ന് ആശാ വർക്കർമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.