കോഴിക്കോട്ട് കടന്നല് കുത്തേറ്റയാള്‍ മരിച്ചു
Sunday, March 2, 2025 3:15 PM IST
കോഴിക്കോട്: മരുതോങ്കരയില്‍ കടന്നല് കുത്തേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മരുതോങ്കര സ്വദേശി രാഘവന് ആണ് മരിച്ചത്.
കഴിഞ്ഞ മാസം 23നാണ് ഇയാളെ കടന്നല് ആക്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.