അട്ടപ്പാടിയിൽ കാട്ടാനയാക്രമണം; മേയാൻവിട്ട കാളയെ ആന കുത്തിക്കൊന്നു
Sunday, March 2, 2025 2:14 AM IST
പാലക്കാട്: കാട്ടാനയാക്രമണത്തിൽ കാള ചത്തു. അട്ടപ്പാടി പാലൂരിൽ ആണ് സംഭവം.
പാലൂർ സ്വദേശി ബാലന്റെ കാളയെ ആണ് ആന ആക്രമിച്ചത്. മേയാൻ വിട്ട കാളയെ ആന കുത്തിക്കൊല്ലുകയായിരുന്നു.
ആനയുടെ ആക്രമണത്തിലാണ് കാള ചത്തതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.