ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സ്-ജംഷഡ്പുർ എഫ്സി മത്സരം സമനിലയിൽ
Saturday, March 1, 2025 11:37 PM IST
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്-ജംഷഡ്പുർ എഫ്സി മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
കൊച്ചി ജവവർലാർ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോറു സിംഗാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് താരം മിലോസ് ഡ്രിൻസിച്ചിന്റെ സെൽഫ് ഗോളാണ് ജംഷഡ്പുരിനെ മത്സരത്തിൽ ഒപ്പമെത്തിച്ചത്.
മത്സരം സമനിലായതോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. 22 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ ഒന്‍പതാമതാണ്. 38 പോയിന്റായ ജംഷഡ്പുർ മൂന്നാമതായി.