കസേരക്കൊമ്പന്റെ ശരീരത്തില്‍ ലോഹഭാഗം; വെടിയേറ്റിരുന്നതായി സൂചന
Saturday, March 1, 2025 12:58 PM IST
നിലന്പൂർ: ചോളമുണ്ടയില്‍ ജനവാസകേന്ദ്രത്തിലെ സെപ്റ്റിക് ടാങ്കില്‍ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയ കസേരക്കൊമ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടാനയുടെ ശരീരത്തില്‍ നിന്ന് വിദേശനിര്‍മിത ലോഹഭാഗം കണ്ടെത്തി.
പോസ്റ്റ്മോര്‍ട്ടത്തിലാണ് ആനയുടെ തൊലിയില്‍നിന്ന് ലോഹഭാഗം കണ്ടെത്തിയത്. ഇത് ബാലിസ്റ്റിക് പരിശോധനക്ക് അയക്കും. ആനക്ക് വെടിയേറ്റിരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍നിന്ന് 30 മീറ്റര്‍ മാറി മൂത്തേടം ചോളമുണ്ട ഇഷ്ടികക്കളത്തിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് കൊമ്പനാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.