ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ
Saturday, March 1, 2025 12:21 PM IST
റായ്പുർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഛത്തീസ്ഗഡിലെ സുഖ്മയിലാണ് ഏറ്റുമുട്ടൽ. പ്രദേശത്ത് സുരക്ഷസേന തെരച്ചിൽനടത്തുന്നതിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
തുടർന്നു സുരക്ഷസേന ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് സുരക്ഷസേന തെരച്ചിൽ നടത്തിവരികയാണ്.