തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ട്ര​ഷ​റി​യി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു. ട്ര​ഷ​റി​യി​ല്‍ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​നും മ​റ്റ് ഇ​ട​പാ​ടു​ക​ള്‍​ക്കു​മാ​യി വ​ന്ന​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​ര്‍ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ട്ര​ഷ​റി​ക്ക് സ​മീ​പ​ത്തെ റ​വ​ന്യൂ ട​വ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന തേ​നീ​ച്ച​ക്കൂ​ടി​ല്‍ പ​രു​ന്ത് വ​ന്ന് ത​ട്ടി​യ​തോ​ടെ ഇ​വ ഇ​ള​കു​ക​യാ​യി​രു​ന്നു.