വടക്കന്‍ പറവൂരില്‍ ഇടഞ്ഞോടിയ ആനയെ തളച്ചു
Saturday, March 1, 2025 11:36 AM IST
കൊച്ചി: വടക്കന്‍ പറവൂരില്‍ ഇടഞ്ഞോടിയ ആനയെ തളച്ചു. പറവൂര്‍ ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ പരവയ്ക്കല്‍ ക്ഷേത്ര വളപ്പിലാണ് ആനയെ തളച്ചത്.
ആന ശാന്തനാകാത്തതിനാല് പാപ്പാന് ആനയുടെ പുറത്തുനിന്ന് ഇത് വരെ താഴെ ഇറങ്ങാനായിട്ടില്ല. ഇയാളെ താഴെയിറക്കാനുള്ള ശ്രമം തുടരുകയാണ്.
പാപ്പാനുമായി പറവൂര്‍ ടൗണിലൂടെ വിരണ്ടോടിയ ആന വഴിയില്‍ കിടന്ന പെട്ടി ഓട്ടോ തകർത്തു. ബൈക്ക് തട്ടിയിട്ടു. സംഭവത്തിൽ മൂന്ന് പേര്‍ക്ക് പരിക്ക് പരിക്കുണ്ട്.