വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
Saturday, March 1, 2025 11:28 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ പിതാവ് പേരുമല ആർച്ച് ജംഗ്ഷൻ സൽമാസിൽ അബ്ദുൽ റഹീമിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്ന് ഹാജരാകാനാണ് പോലീസ് നിർദേശം നൽകിയിരിക്കുന്നത്.
കുടുംബത്തിന്റെ കടബാധ്യത അറിയില്ലെന്ന് റഹീം വെള്ളിയാഴ്ച പറഞ്ഞിരുന്നു. അതേസമയം, മാതാവ് ഷെമി മജിസ്ട്രേറ്റിന് മുന്നിൽ വെള്ളിയാഴ്ച രാത്രി മൊഴി നല്‍കിയിരുന്നു.
റഹീമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇത്രത്തോളം സാമ്പത്തിക ബാധ്യത കുടുംബത്തിന് എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള വിവരങ്ങള്‍ റഹീമില്നിന്നു പോലീസ് ചോദിച്ചറിയും.