സിനിമക്കും വർധിച്ചു വരുന്ന അക്രമങ്ങളിൽ പങ്കുണ്ടാകാമെന്ന് സുരേഷ് ഗോപി
Saturday, March 1, 2025 11:18 AM IST
തിരുവനന്തപുരം: സമൂഹത്തിൽ വർധിച്ചു വരുന്ന അക്രമങ്ങളിൽ സിനിമക്കും പങ്കുണ്ടാകാമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. എന്നാൽ എല്ലാറ്റിനും കാരണം സിനിമയാണെന്ന് പറയരുത്. കുട്ടികളെ നൻമ ഉള്ളവരാക്കി വളർത്തിക്കൊണ്ടുവരണമെന്നും സുരേഷ്ഗോപി പറഞ്ഞു.
സംസ്ഥാനത്ത് അടിക്കടി വർധിച്ചുവരുന്ന അതിക്രമങ്ങളിൽ സിനിമക്ക് സ്വാധീനമുണ്ടോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
മലയാളത്തിലടക്കം പുറത്തിറങ്ങുന്ന പല സിനിമകളിലും വയലൻസിന്റെ ആധിക്യമുണ്ട്. സിനിമകളിലെ വയലൻസ് ആളുകളെ സ്വാധീനിക്കുമെന്നും അത്തരത്തിലുള്ള രംഗങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെന്നും സംവിധായകൻ ആഷിക് അബുവും അഭിപ്രായപ്പെട്ടിരുന്നു.