വാട്സ്ആപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്
Saturday, March 1, 2025 10:57 AM IST
കാസർഗോഡ്: വാട്സ്ആപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുൾ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നു.
ഫെബ്രുവരി 21 നാണ് പ്രവാസിയായ അബ്ദുൾ റസാഖ് യുഎഇയില്‍ നിന്ന് മുത്തലാഖ് സന്ദേശം അയച്ചത്. 12 ലക്ഷം രൂപ അബ്ദുൾ റസാഖ് തട്ടിയെടുത്തെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ കുടുംബം ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്കി.