വടക്കന്‍ പറവൂരില്‍ ആനയിടഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്
Saturday, March 1, 2025 10:23 AM IST
കൊച്ചി: വടക്കന്‍ പറവൂരില്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിന് സമീപം ആന ഇടഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. പാപ്പാനുമായി പറവൂര്‍ ടൗണിലൂടെ ആന വിരണ്ടോടുകയാണ്.
വഴിയില്‍ കിടന്ന പെട്ടി ഓട്ടോ ആന തകര്‍ത്തു. ബൈക്ക് തട്ടിയിട്ടു. ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആനയെ ലോറിയില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇടഞ്ഞ് ഓടുകയായിരുന്നു
സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ആനയെ നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്.