ഒന്നും അവസാനിച്ചിട്ടില്ല! തിരിച്ചടിച്ച് കേരളം; വിദർഭയ്ക്ക് ഏഴുറൺസിനിടെ രണ്ടുവിക്കറ്റ് നഷ്ടം
Saturday, March 1, 2025 9:55 AM IST
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാമിന്നിംഗ്സ് ലീഡ് വഴങ്ങിയതിനു പിന്നാലെ തിരിച്ചടിച്ച് കേരളം. രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച വിദർഭയുടെ ഓപ്പണർമാർ ഇരുവരും പവലിയനിൽ തിരിച്ചെത്തി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ എട്ടു റൺസെന്ന നിലയിലാണ് വിദർഭ. രണ്ടു റൺസുമായി ഡാനിഷ് മലെവാറും റണ്ണൊന്നുമെടുക്കാതെ കരുൺ നായരുമാണ് ക്രീസിൽ. ഒരു റണ്ണെടുത്ത പാർഥ് രേഖഡെയുടെയും അഞ്ചുറൺസെടുത്ത ധ്രുവ് ഷോറെയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. എം.ഡി. നിധീഷിനും ജലജ് സക്സേനയ്ക്കുമാണ് വിക്കറ്റുകൾ.