""ഷഹബാസേ എന്തേലും ഉണ്ടെങ്കിൽ പൊരുത്തപ്പെട്ട് താട്ടോ''; അക്രമത്തിന് ശേഷമുള്ള ഫോൺ സന്ദേശം പുറത്ത്
Saturday, March 1, 2025 9:30 AM IST
കോഴിക്കോട്: താമരശേരിയിലെ സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്‍ഥികളിലൊരാള്‍ ഷഹബാസിന്റെ ഫോണിലേക്ക് അയച്ച സന്ദേശം പുറത്ത്. പ്രശ്നങ്ങൾ ഒഴിവാക്കി തരണമെന്നും ചെയ്തതിന് മാപ്പ് നൽകണമെന്നും സന്ദേശത്തിൽ പറയുന്നു.
""ഷഹബാസെ...ഫുള്‍ അലമ്പായിക്കിന്ന് കേട്ട്. നീ എന്തെങ്കിലും ഒന്ന് പറയെടോ.വല്യ സീനില്ലല്ലോ. നീ എങ്ങനേലും ചൊറ ഒഴിവാക്കി താ.ഇങ്ങനാകുമെന്ന് ഞാൻ വിചാരിച്ചില്ല. നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? ഷഹബാസേ എന്തേലും ഉണ്ടെങ്കിൽ പൊരുത്തപ്പെട്ട് താട്ടോ.ഞാൻ നിന്നോട് കുറെ പറഞ്ഞതല്ലേ.. ഞാന്‍ നിന്നോട് നല്ലോണല്ലേ പറഞ്ഞത്. ഒരിക്കലും ഇങ്ങനൊരു പ്രശ്നമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല'' എന്നാണ് സന്ദേശത്തിൽ പറയുന്നത്.
നേരത്തെ ഷഹാബാസിനെ കൊല്ലുമെന്ന് പറയുന്ന വിദ്യാര്‍ഥികളുടെ ഞെട്ടിക്കുന്ന ഇൻസ്റ്റഗ്രാം ചാറ്റ് പുറത്തുവന്നിരുന്നു. ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കുമെന്നും, അവന്റെ കണ്ണ് ഇപ്പോള്‍ ഇല്ലെന്നും സംഘർഷത്തിന് ശേഷം വിദ്യാർഥികൾ അയച്ച സന്ദേശത്തിൽ പറയുന്നു. കൂട്ടത്തല്ലിൽ മരിച്ചാല്‍ പോലീസ് കേസെടുക്കില്ലെന്ന് പറയുന്ന ശബ്ദവും ഇക്കൂട്ടത്തിലുണ്ട്.