പാചകവാതക വില വീണ്ടും കൂട്ടി; ആറ് രൂപയുടെ വര്‍ധന
Saturday, March 1, 2025 8:54 AM IST
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് ആറ് രൂപയാണ് വര്‍ധിപ്പിച്ചത്.
അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1812 രൂപയായി.