നഴ്സിംഗ് കോളജിലെ റാഗിംഗ്; ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Saturday, March 1, 2025 8:32 AM IST
കോട്ടയം: ഗാന്ധിനഗർ നഴ്സിംഗ് കോളജിലെ റാഗിംഗ് കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യപേക്ഷയിൽ വിധി ഇന്ന്. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
മൂന്നിലവ് വാളകം കീരീപ്ലാക്കൽ സാമുവേൽ, വയനാട് പുൽപ്പള്ളി ഞാവലത്ത് ജീവ, മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ്, നെടുങ്ങാട്ട് വിവേക് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.
ഫെബ്രുവരി 11നാണ് ജൂനിയർ വിദ്യാർഥികളുടെ പരാതിയിൽ ഇവർ പിടിയിലാകുന്നത്. സംഭവത്തിൽ ഇവരെ ഏറ്റുമാനൂർ മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
തെളിവെടുപ്പിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് ആയുധങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. നിലവിൽ വിദ്യാർഥികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.