മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു
Saturday, March 1, 2025 7:23 AM IST
കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതിനുണ്ടായ സംഭവത്തിൽ മൺറോ തുരുത്ത് സ്വദേശി സുരേഷ് ബാബു (45) ആണ് കൊല്ലപ്പെട്ടത്.
മൺറോ തുരുത്ത് സ്വദേശിയും ബണ്ടി ചോർ എന്നറിയപ്പെടുന്ന അമ്പാടി(19) ആണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്കുശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
സുരേഷ് ബാബുവിന്റെ മൃതുദേഹം പോസ്റ്റ്മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.