ഐഎസ്എൽ; ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്സ്
Saturday, March 1, 2025 5:57 AM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളില് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പുർ എഫ്സിയെ നേരിടും. പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ച ബ്ലാസ്റ്റേഴ്സ് ഇന്ന് ആശ്വാസജയം തേടിയാണ് ഇറങ്ങുന്നത്.
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകുന്നേരം 7.30നാണ് കിക്കോഫ്. നിലവിൽ 24 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം. ഇന്നത്തേതുൾപ്പെടെ ഇനി മൂന്നു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ശേഷിക്കുന്നത്.
21 മത്സരങ്ങളിൽ 37 പോയിന്റ് നേടിയ ജംഷഡ്പുർ എഫ്സി ഇതിനകം പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് ജയിച്ചാൽ അവർക്ക് ബംഗളൂരുവിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താം.