ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരാവസ്ഥയിൽ
Saturday, March 1, 2025 12:40 AM IST
വത്തിക്കാൻ: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരാവസ്ഥയിൽ. ഛർദിയെ തുടർന്നുണ്ടായ ശ്വാസതടസമാണ് മാർപാപ്പയുടെ ആരോഗ്യനില മോശമാകാൻ കാരണം. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് മാർപാപ്പയുള്ളത്.
ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂക്കിനുള്ളിലേക്ക് കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓക്സിജന്‍ നല്‍കിയിരുന്നത്. വ്യാഴാഴ്ച ഓക്സിജന്‍ മാസ്കിലേക്കും മാറിയിരുന്നു.
അണുബാധ രക്തത്തിലേക്ക് വ്യാപിക്കാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. ജമേലി ആശുപത്രിയിലെ പത്താംനിലയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചികില്‍സയില്‍ കഴിയുന്നത്. ഇവിടുത്തെ ചാപ്പലില്‍ അദ്ദേഹം പ്രാര്‍ഥന നടത്തിയെന്നും ദിവ്യകാരുണ്യം സ്വീകരിച്ചെന്നും വത്തിക്കാന്‍ വക്താവ് അറിയിച്ചിരുന്നു. ലോകമെങ്ങും മാര്‍പാപ്പയ്ക്കായി പ്രാര്‍ഥന തുടരുകയാണ്.