ഐഎസ്എൽ: ഒഡീഷ എഫ്സി-മുഹമ്മദൻസ് എസ്സി മത്സരം സമനിലയിൽ
Friday, February 28, 2025 11:43 PM IST
ഭുവനേഷ്വർ: ഐഎസ്എല്ലിൽ ഒഡീഷ എഫ്സി-മുഹമ്മദൻസ് എസ്സി മത്സരം സമനിലയിൽ. ഗോൾ രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.
കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം നേടാനായില്ല. മത്സരം സമനിലയായതോടെ ഒഡീഷ എഫ്സിക്ക് 30 പോയിന്റായി.
നിലവിൽ ഐഎസ്എൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ഒഡീഷ എഫ്സി. 12 പോയിന്റുള്ള മുഹമ്മദൻസ് എസ്സി 13ാം സ്ഥാനത്താണ്.