പൊന്നാനിയിൽ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
Friday, February 28, 2025 10:56 PM IST
മലപ്പുറം പൊന്നാനിയിൽ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. വെളിയങ്കോട് സ്വദേശി സുഫൈലാണ് അറസ്റ്റിലായത്.
മൂന്ന് ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്ന് പിടികൂടി. ആവശ്യക്കാർക്ക് വിൽക്കാനായി ചെറു പാക്കറ്റുകളായി കൈയ്യിൽ വെച്ച ശേഷം ഓട്ടോറിക്ഷയിൽ ചുറ്റിക്കറങ്ങിയാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്.
ഇയാളുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ബാംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നാണ് വിവരം.