കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
Friday, February 28, 2025 9:21 PM IST
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കുറ്റിക്കാട്ടൂർ സ്വദേശി ജിസ്ന (38) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ജിസ്ന മരിച്ചത്. കഴിഞ്ഞ 13 ദിവസമായി ചികിൽസയിൽ കഴിയുകയായിരുന്നു ജിസ്ന.
ഇന്ന് വൈകുന്നേരമാണ് ജിസ്ന മരിച്ചത്.