കോ​ഴി​ക്കോ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ വി​ല​ങ്ങാ​ട് മേ​ഖ​ല​യി​ല്‍ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റ​വ​ന്യൂ റി​ക്ക​വ​റി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കും. വാ​യ്പാ, സ​ര്‍​ക്കാ​ര്‍ കു​ടി​ശി​ക​ക​ള്‍​ക്കും മൊ​റ​ട്ടോ​റി​യം ബാ​ധ​ക​മാ​ണ്.

മൊ​റ​ട്ടോ​റി​യം ഒ​ന്‍​പ​ത് വി​ല്ലേ​ജു​ക​ളി​ലാ​ണ് ബാ​ധ​ക​മാ​വു​ക. വി​ല​ങ്ങാ​ട്, ന​രി​പ്പ​റ്റ, തൂ​ണേ​രി, വ​ള​യം, ചെ​ക്യാ​ട്, തി​രൂ​ര്‍, എ​ട​ച്ചേ​രി, വാ​ണി​മേ​ല്‍, നാ​ദാ​പു​രം വി​ല്ലേ​ജു​ക​ളി​ലാ​ണ് മൊ​റ​ട്ടോ​റി​യം ബാ​ധ​ക​മാ​വു​ക.

ഒ​രാ​ള്‍​ക്ക് ജീ​വ​ന് ന​ഷ്ട​പ്പെ​ട്ട വി​ല​ങ്ങാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. 14 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴു​കി​പോ​യി. 112 വീ​ടു​ക​ള് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. നാ​ല് ക​ട​ക​ളും ന​ശി​ച്ചു. ഉ​രു​ട്ടി പാ​ല​ത്തി​ന്റെ അ​പ്രോ​ച്ച് റോ​ഡ്, വാ​ളൂ​ക്ക്, ഉ​രു​ട്ടി, വി​ല​ങ്ങാ​ട് പാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്ന​തി​ൽ 156 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു റോ​ഡ് വി​ഭാ​ഗം ക​ണ​ക്കാ​ക്കി​യ​ത്.