പി.സി. ജോർജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
Friday, February 28, 2025 4:31 PM IST
പാലാ: മതവിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യം ലഭിച്ച ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി. ജോര്‍ജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുമാണ് ജോർജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഭാരതത്തെ തകർക്കാൻ രാജ്യദ്രോഹ നടപടികളുമായി ആരിറങ്ങിയാലും ആ ഭീകരവാദികൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും ജോർജ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച ചികിത്സയാണ് ലഭിച്ചതെന്നും ജോർജ് കൂട്ടിച്ചേർത്തു