ഇടുക്കിയിൽ പെട്രോളുമായി വന്ന ലോറിക്ക് തീപിടിച്ചു
Friday, February 28, 2025 3:45 PM IST
ഇടുക്കി : പെരുവന്താനത്തിന് സമീപം പെട്രോളുമായി വന്ന ലോറിക്ക് തീപിടിച്ചു വാഹനത്തിന്റെ മുൻവശത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട ഡ്രൈവർ വാഹനത്തിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കലും പൂർണമായി തീയണക്കാൻ സാധിച്ചില്ല.
തുടർന്ന് നാട്ടുകാർ കുടിവെള്ള വിതരണ വാഹനത്തിൽ വെള്ളവുമായെത്തിയാണ് തീയണച്ചത്. പിന്നീട് പീരുമേട് കാഞ്ഞിരപ്പള്ളി അഗ്നിശമനസേന യൂണിറ്റുകളും സ്ഥലത്തെത്തി.
നാട്ടുകാരുടെ സമയോജിത ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്. തീപിടിത്തത്തെ തുടർന്ന് കൊട്ടാരക്കര- ദിണ്ടുക്കൽ ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.