പന്ത്രണ്ടു വയസുകാരിക്കുനേരേ ലൈംഗികാതിക്രമം; പ്രതിക്കു തടവും പിഴയും
Friday, February 28, 2025 2:05 PM IST
ചേര്‍ത്തല: പന്ത്രണ്ടു വയസുകാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് മൂന്നുവര്‍ഷം തടവും അരലക്ഷം പിഴയും ശിക്ഷ. തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് ചാത്തങ്കേരി വീട്ടില്‍ മധു (48) നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.
വീടിനടുത്തുള്ള ക്ലബിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് തിരുവാതിര കളിയില്‍ പങ്കെടുത്ത് അടുത്ത വീട്ടിലേക്കുപോയ പെണ്‍കുട്ടിയെ പ്രതി വഴിയില്‍വച്ച് കാണാന്‍ ഭംഗിയുണ്ട് എന്നുപറഞ്ഞ് ചുംബിച്ചെന്നായിരുന്നു കേസ്. അസ്വസ്ഥയായ പെണ്‍കുട്ടി അമ്മയോടു പറയുകയും തുടര്‍ന്ന് കേസ് കൊടുക്കുകയുമായിരുന്നു. 2023 ഏപ്രില്‍ പൂച്ചാക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
പ്രോസിക്യൂഷന് ഭാഗത്തുനിന്നു 15 സാക്ഷികളെയും 10 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാര്ത്തികേയന്, അഡ്വ. വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.