കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു
Friday, February 28, 2025 12:42 PM IST
തൃശൂര്‍: കൊരട്ടി ചെറുവാളൂരില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. വൈക്കോല്കൂന കയറ്റിപ്പോയ മിനി ലോറിക്കാണ് തീപിടിച്ചത്.
ഇടറോഡില്‍നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് തീപിടിത്തം ഉണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്സും കൃത്യസമയത്ത് ഇടപെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. ചാലക്കുടിയില്‍നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്.