തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ പ്ര​തി അ​ഫാ​ന്‍റെ ഉ​മ്മ ഷെ​മി​ന​യു​ടെ മൊ​ഴി മ​ജി​സ്‌​ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​വ​ര്‍ ചി​കി​ത്സ​യി​ലു​ള്ള ഗോ​കു​ലം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് നെ​ടു​മ​ങ്ങാ​ട് മ​ജി​സ്‌​ട്രേ​റ്റ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മൊ​ഴി​യെ​ടു​ക്ക​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം പോ​ലീ​സും ഇ​വി​ടെ​യെ​ത്തി മൊ​ഴി​യെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.

അ​ഫാ​ന്‍റെ കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഏ​ക​വ്യ​ക്തി​യാ​ണ് ഷെ​മി​ന. ആ​ദ്യം പ്ര​തി ആ​ക്ര​മി​ച്ച​ത് ഇ​വ​രെ​യാ​ണ്. ചു​റ്റി​ക കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ ഇ​വ​ര്‍ മ​രി​ച്ചെ​ന്ന് ക​രു​തി​യാ​ണ് പ്ര​തി അ​ടു​ത്ത സ്ഥ​ല​ത്തേ​ക്ക് പോ​യ​ത്.