ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്
Friday, February 28, 2025 12:19 PM IST
താമരശേരി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്.
താമരശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പുരില്‍ നിന്നു മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസിന്റെ ഡോര്‍ തുറന്നുപോകുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ സീനത്തിനെ ഉടൻതന്നെ ഓമശേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.