വ​യ​നാ​ട്: മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത ബാ​ധി​ത​രോ​ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ​യും പു​ന​ര​ധി​വാ​സം വൈ​കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധ​ത്തി​നി​ടെ സം​ഘ​ർ​ഷം.

ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എംപി ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ക​ള​ക്ട​റേ​റ്റി​ലെ പ്ര​ധാ​ന ഗേ​റ്റി​നു മു​ന്നി​ലു​ള്ള വേ​ദി​യി​ലേ​ക്ക് പോ​ലീ​സെ​ത്തി നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി​യ​ത്. നേ​താ​ക്ക​ളു​മാ​യി പോ​യ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യാ​ണ്.

ക​ള​ക്ട​റേ​റ്റ് വ​ള​ഞ്ഞാ​യി​രു​ന്നു യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം. ഇ​തി​നി​ടെ പോ​ലീ​സ് ഇ​ട​പെ​ട്ട് ജീ​വ​ന​ക്കാ​രെ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് വാ​ക്കേ​റ്റ​ത്തി​നി​ട​യാ​യി. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ക​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു.

ക​ള​ക്ട​ർ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. ജീ​വ​ന​ക്കാ​രും ക​ള​ക്ട​റേ​റ്റി​ൽ എ​ത്താ​നാ​യി​ട്ടി​ല്ല.