വയനാട്ടിൽ യുഡിഎഫ് കളക്ടറേറ്റ് ഉപരോധത്തിനിടെ സംഘർഷം
Friday, February 28, 2025 11:33 AM IST
വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെയും പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ കളക്ടറേറ്റ് ഉപരോധത്തിനിടെ സംഘർഷം.
ഇ.ടി. മുഹമ്മദ് ബഷീർ എംപി ഉപരോധം ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് കളക്ടറേറ്റിലെ പ്രധാന ഗേറ്റിനു മുന്നിലുള്ള വേദിയിലേക്ക് പോലീസെത്തി നേതാക്കളെ ഉൾപ്പെടെ അറസ്റ്റു ചെയ്തു നീക്കിയത്. നേതാക്കളുമായി പോയ പോലീസ് വാഹനം തടഞ്ഞ് യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയാണ്.
കളക്ടറേറ്റ് വളഞ്ഞായിരുന്നു യുഡിഎഫ് പ്രതിഷേധം. ഇതിനിടെ പോലീസ് ഇടപെട്ട് ജീവനക്കാരെ കളക്ടറേറ്റിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിച്ചു. ഇത് വാക്കേറ്റത്തിനിടയായി. ഇതോടെ പ്രവർത്തകർ കളക്ടറേറ്റിലേക്ക് കടന്നു പ്രതിഷേധിച്ചു.
കളക്ടർ കളക്ടറേറ്റിലേക്ക് എത്തിയിട്ടില്ല. ജീവനക്കാരും കളക്ടറേറ്റിൽ എത്താനായിട്ടില്ല.