കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ന് സ​മീ​പം വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ട്.

വ​ട്ടോ​ളി എം​ജെ​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലെ ഫെ​യ​ര്‍​വെ​ല്‍ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. വ​ട്ടോ​ളി എം​ജെ​എ​ച്ച്എ​സ്എ​സി​ലെ​യും കോ​ര​ങ്ങാ​ട് ഹ​യ​ർ സെ​ക്ക​ണ്ട​റി കു​ട്ടി​ക​ളു​മാ​ണ് പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​ത്.

ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ പ​രി​പാ​ടി. അ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വ്യാ​ഴാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം പ​രി​ക്കേ​റ്റ ഷ​ഹ​ബാ​സ് ഈ ​ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ വി​ദ്യാ​ര്‍​ഥി​യ​ല്ലെ​ന്ന് അധ്യാപകർ പറഞ്ഞു.