വയനാട് പുനരധിവാസം വൈകുന്നതിൽ യുഡിഎഫ് പ്രതിഷേധം, കളക്ട്രേറ്റ് ഉപരോധിക്കുന്നു
Friday, February 28, 2025 11:09 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെയും പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ വയനാട് കളക്ടറേറ്റ് ഉപരോധിക്കുന്നു.
ദുരന്തബാധിതരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കളക്ടറേറ്റ് കവാടത്തിൽ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ് വ്യാഴാഴ്ച വൈകുന്നേരം രാപകൽ സമരം ആരംഭിച്ചിരുന്നു. ദുരന്തബാധിതർക്ക് 10 സെന്റ് ഭൂമി നൽകണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു.
ഏഴ് സെന്റ് ഭൂമി നല്കുകയെന്നത് സർക്കാർ ഒറ്റയ്ക്കെടുത്ത തീരുമാനമാണെന്നും ദുരന്തബാധിതരോട് ഈ വിഷയം ചർച്ച ചെയ്തില്ലായെന്നും സിദ്ദിഖ് ആരോപിച്ചു.