കെ. സുധാകരനെ മാറ്റണം; നേതൃമാറ്റം വേണമെന്ന് മുല്ലപ്പള്ളി
Friday, February 28, 2025 10:43 AM IST
ഡല്‍ഹി: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ പിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് മല്ലികാർജുൻ ഖർഗെക്ക് കത്തയച്ചു.
പ്രതിസന്ധിയുടെ കാലത്ത് എല്ലാവശങ്ങളും ആലോചിച്ച് മാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണം. ഹൈക്കമാൻഡ് ഇന്ന് വിളിച്ച യോഗത്തിൽ മുല്ലപ്പള്ളി പങ്കെടുക്കില്ല.
കെപിസിസിയിൽ സമ്പൂർണ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി റിപ്പോർട്ട് നൽകിയിരുന്നു. സുധാകരനെ മാറ്റി പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.