കുംഭമേള വൻ വിജയം; ശുചീകരണത്തൊഴിലാളികൾക്ക് 10000 രൂപ ബോണസ്
Thursday, February 27, 2025 11:21 PM IST
ലക്നോ: മഹാകുംഭമേളയുടെ വിജയത്തിന് പിന്നാലെ ശുചീകരണ തൊഴിലാളികൾക്ക് 10000 രൂപ ബോണസ് പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ശുചീകരണ തൊഴിലാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും മിനിമം വേതനം ലഭിക്കാത്ത മറ്റ് തൊഴിലാളികൾക്കും 16000 രൂപ നിശ്ചിത ഓണറേറിയം നൽകുമെന്നും യോഗി സർക്കാർ വ്യക്തമാക്കി. ശുചീകരണ തൊഴിലാളികൾക്ക് ആയുഷ്മാൻ ഭാരത് വഴി സൗജന്യ ചികിത്സ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ആയുഷ്മാൻ ഭാരത് അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ജൻ ആരോഗ്യ യോജന വഴി അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസിന്റെ ആനുകൂല്യം എല്ലാ ശുചിത്വ തൊഴിലാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും ലഭിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.