മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് വത്തിക്കാൻ
Thursday, February 27, 2025 4:16 AM IST
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് വത്തിക്കാൻ. മാർപാപ്പയ്ക്ക് ഓക്സിജൻ നൽകുന്നത് തുടരുന്നതായും നിലവിൽ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ ഇല്ലെന്നും വത്തിക്കാൻ അറിയിച്ചു.
ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ 14നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കായി മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിലാണ് തുടരുന്നത്.
അതേസമയം, മാർപാപ്പയുടെ രോഗമുക്തിക്കായി ലോകമെങ്ങും പ്രാര്‍ഥനകള്‍ തുടരുകയാണ്. മാർപാപ്പ ചികിത്സയിൽ കഴിയുന്ന റോമിലെ ജെമെല്ലി ആശുപത്രിക്കു മുന്നിൽ ഏതാനും ദിവസമായി വിശ്വാസീസമൂഹം കൂട്ടമായെത്തി ജപമാലയർപ്പിച്ചും മറ്റും പ്രാർഥിക്കുന്നത് തുടരുകയാണ്.