ഹൃദയാഘാതം; കൗമാരക്കാരൻ മരിച്ചു
Thursday, February 27, 2025 2:10 AM IST
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ കൗമാരക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുനിസിപ്പൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ആയുഷ് ധർമേന്ദ്ര സിംഗ് (14) ആണ് മരിച്ചത്.
മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്ന ഗൻസോളിയിലെ ഒരു സ്കൂളിലെ വിദ്യാർഥികൾ ഖോപോളിയിലെ ഇമാജിക്ക തീം പാർക്കിലേക്ക് വിനോദ യാത്ര നടത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടി കുഴഞ്ഞു വീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. സർക്കാർ മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചു.