മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട. 544 ഗ്രാം ​എം​ഡി​എം​എ​യും 875 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി. കൊ​ണ്ടോ​ട്ടി​ക്ക​ടു​ത്ത് മു​തു​വ​ല്ലൂ​രി​ൽ നി​ന്നാ​ണ് എം​ഡി​എം​എ​യും ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി ആ​കാ​ശാ​ണ് പാ​ക്ക​റ്റു​ക​ളാ​ക്കി സൂ​ക്ഷി​ച്ച എം​ഡി​എം​ഐ​യു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​യു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തു നി​ന്നാ​ണ് ല​ഹ​രി ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ച ല​ഹ​രി​മ​രു​ന്ന് കേ​ര​ള​ത്തി​ൽ ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.