ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം ദീർഘിപ്പിച്ചു
Tuesday, February 25, 2025 8:52 PM IST
കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം ദീർഘിപ്പിച്ചു. 26 ന് ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുളള സര്‍വീസ് രാത്രി 11.30 വരെയുണ്ടാകും.
27 ന് വ്യാഴാഴ്ച ആലുവയില്‍ നിന്നുള്ള സര്‍വീസ് വെളുപ്പിന് 4.30 ന് ആരംഭിക്കും. തുടര്‍ന്ന് രാവിലെ ആറ് വരെ അരമണിക്കൂര്‍ ഇടവിട്ടും പിന്നീട് സാധാരണ നിലയ്ക്കും ആലുവയില്‍ നിന്ന് സര്‍വീസ് ഉണ്ടായിരിക്കും.
ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ബലിതർപ്പണ ചടങ്ങിന് നിരവധി ഭക്തരാണ് എല്ലാ വർഷവും എത്തുന്നത്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചത്.