ചെ​ന്നൈ: ഉ​ത്ത​രേ​ന്ത്യ​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് ഈ​ജി​പ്റ്റി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി പി​ടി​യി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി അ​ഹ​മ്മ​ദ് നി​ഷാം (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന വ്യാ​ജേ​ന സൗ​ഹൃ​ദം സ്ഥാ​പി​ച്ച് നി​ഷാം ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി.

ഗു​രു​ഗ്രാം സൈ​ബ​ർ ക്രൈം​ബ്രാ​ഞ്ച് നി​ഷാ​മി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​യ്ക്കി​ടെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.