സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി; കായികക്ഷമത പരീക്ഷയില്‍ പരാജയപ്പെട്ട് ബോഡിബിൽഡർ
Monday, February 24, 2025 3:35 PM IST
തിരുവനന്തപുരം: ബോഡി ബില്‍ഡിംഗ് താരങ്ങളെ പോലീസ് ഇന്‍സ്പെക്ടര്‍മാര്‍ ആക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി. മന്ത്രിസഭ നിയമന ശിപാര്‍ശ നല്കിയ ഷിനു ചൊവ്വ ഇന്നു രാവിലെ നടന്ന കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു.
പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോംഗ്ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ ഷിനുവിനു യോഗ്യത നേടാന്‍ കഴിഞ്ഞില്ല.
മന്ത്രിസഭ നിയമന ശിപാര്‍ശ നല്കിയ മറ്റൊരു ബോഡിബില്‍ഡിംഗ് താരമായ ചിത്തരേഷ് നടേശന് കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുത്തില്ല.
രാജ്യാന്തര ബോഡി ബില്‍ഡിംഗ് ചാന്പ്യന്‍ഷിപ്പുകളില്‍ വിജയം നേടിയ കണ്ണൂര്‍ സ്വദേശി ഷിനു ചൊവ്വയെയും കൊച്ചി സ്വദേശി ചിത്തരേഷ് നടേശനെയും ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍മാരാക്കാനുള്ള മന്ത്രിസഭാ തീരുമാനമാണ് വിവാദത്തിലായത്.