ബിജെപി സർക്കാർ ഫാസിസ്റ്റ് സർക്കാരാണെന്ന് തങ്ങൾ പറഞ്ഞിട്ടേയില്ലെന്ന് ബാലൻ
Monday, February 24, 2025 1:46 PM IST
പാലക്കാട്: ബിജെപി സർക്കാർ ഫാസിസ്റ്റ് സർക്കാർ ആണെന്ന് തങ്ങൾ പറഞ്ഞിട്ടേയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ. ഫാസിസം വന്നു എന്ന് തങ്ങൾ പറഞ്ഞിട്ടേയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അത് കരട് രാഷ്ട്രീയ പ്രമേയമാണ്. പാർട്ടിക്ക് ഉള്ളിൽ ചർച്ച ചെയ്യുന്നതിനുള്ള അവസരമാണ്. അത് ചർച്ച നടക്കാൻ വേണ്ടിയാണ്. ശശി തരൂർ വിഷയം മൂടിവയ്ക്കാനാണ് ഇത് വിവാദമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അടവ് നയത്തിന് രൂപം നൽകുന്നതാണ് രാഷ്ട്രീയപ്രമേയമെന്നും പാർട്ടി കോൺഗ്രസിന്റെ അംഗീകാരം കിട്ടിയാൽ മാത്രമേ രാഷ്ട്രീയപ്രമേയം പാസാകുവെന്നും ബാലൻ പറഞ്ഞു.