കോഹ്ലിക്ക് വീണ്ടും റിക്കാർഡ്; ഏകദിന ക്രിക്കറ്റിൽ 14000 റൺസ് തികച്ചു
Sunday, February 23, 2025 8:35 PM IST
ദുബായ്: ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിക്ക് വീണ്ടും റിക്കാർഡ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 14000 റൺസ് തികയ്ക്കുന്ന താരമെന്ന റിക്കാർഡാണ് കോഹ്ലി സ്വന്തമാക്കിയത്.
പാകിസ്ഥാനതിരായ ചാന്പ്യൻസ് ട്രോഫി മത്സരത്തിലാണ് കോഹ്ലി 14000 റൺസ് തികച്ചത്. 287 ഇന്നിംഗ്സുകളിൽ നിന്നാണ് കോഹ്ലി നേട്ടം കൈവരിച്ചത്.
സച്ചിൻ തെൻഡുൽക്കറും കുമാർ സംഗക്കാരയുമാണ് ഏകദിനത്തിൽ 14000 റൺസ് എടുത്തിട്ടുള്ള മറ്റ് ബാറ്റർമാർ.