ക​ണ്ണൂ​ർ‌: ആ​റ​ളം ഫാ​മി​ൽ ആ​ദി​വാ​സി ദ​ന്പ​തി​ക​ളെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. പ​തി​മൂ​ന്നാം ബ്ലോ​ക്കി​ലെ വെ​ള്ളി, ഭാ​ര്യ ലീ​ല എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രേ​യും ആ​ന ആ​ക്ര​മി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.